Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumudi Panchayat

Alappuzha

നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല; അം​ഗ​ങ്ങ​ൾ​ക്കു വി​പ്പ് ന​ല്കി സി​പി​എം

രാ​മ​ങ്ക​രി: നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഇ​ന്നു രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അം​ഗ​ങ്ങ​ൾ​ക്ക് വി​പ്പ് ന​ല്കി സി​പി​എം നേ​തൃ​ത്വം. പി. ​കെ. വി​നോ​ദി​നെ പ്ര​സി​ഡ​ന്‍റ് ആ​ക്കാ​നു​ള്ള മു​ൻ ധാ​ര​ണ​യി​ൽ ഉ​റ​ച്ചുനി​ല്ക്കാ​ൻ ത​ന്നെ​യാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം.

ഇ​ന്ന​ലെ രാ​വി​ലെ ത​ക​ഴി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വി​ളി​ച്ചു​ചേ​ർ​ത്ത നെ​ടു​മു​ടി, ന​ടു​ഭാ​ഗം ലോ​ക്ക​ൽ ക​മ്മി​റ്റി​യോ​ഗ​ത്തി​ലാ​ണ് പാ​ർ​ട്ടി നേ​ര​ത്തെ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ​ത്ത​ന്നെ ഉ​റ​ച്ചുനി​ല്ക്കുക എ​ന്ന നി​ല​പാ​ടു സ്വീ​ക​രി​ച്ച​ത്. പാ​ർ​ട്ടി നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ വി​മ​ത സ്വ​ര​ങ്ങ​ൾ ഉ​യ​ർ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പി​ന്നാ​ലെ പ​രി​ശോ​ധി​ക്കാ​നും ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ പ്രാ​വ​ശ്യം യു ​ഡി എ​ഫ് ഭ​രി​ച്ച പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കു​റി വ്യ​ക്ത​മാ​യ ഭൂ​രി​ക്ഷം ല​ഭി​ച്ചി​ട്ടും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ വി​മ​ത സ്വ​രം ഉ​യ​ർ​ന്ന​ത് പാ​ർ​ട്ടി വ​ള​രെ ഗൗ​ര​മാ​യാ​ണ് ക​ണ്ട​ത്. കു​ട്ട​നാ​ട്ടി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ട്ടു​മി​ക്ക​തി​ലും യു​ഡി​എ​ഫ് മേ​ൽ​ക്കൈ നേ​ടി​യ​പ്പോ​ൾ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യെ പി​ന്തു​ണ​ച്ച ചു​രു​ക്കം ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് നെ​ടു​മു​ടി.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം ഉ​യ​ർ​ന്ന​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന പ്ര​തീതി സൃ​ഷ്ടി​ക്കു​ക മാ​ത്ര​മ​ല്ല, പാ​ർ​ട്ടി​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്ക് പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ത​ന്നെ പ്രോ​ത്സാ​ഹ​നം ന​ല്കു​ന്ന സ്ഥി​തി ഉ​ണ്ടാ​യ​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. മു​ന്ന​ണി​ക്ക് ഭൂ​രി​പ​ക്ഷം കി​ട്ടി​യ​തോ​ടെ പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന അം​ഗ​വും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എം. കെ ചാ​ക്കോ​യെ വീ​ണ്ടും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

Latest News

Corehub Up